Sunday, May 20, 2007

‘ഞങ്ങള്‍‘ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ..

ബൂലോക കവിതയില്‍ പണ്ടെപ്പോഴോ സുനീതയെഴുതിയ ഞാനും നീയും... എന്ന കവിതയില്‍ ഞാനിട്ടൊരു കമന്റ് കണ്ടപ്പോഴാണ് എല്ലാ പറമ്പിലും വിതച്ചു കളഞ്ഞിട്ടു പോകുന്ന വിത്തൊക്കെ ഒന്നു കണ്ടെടുക്കണമെന്നു തോന്നിയത്.

പുതുതായെഴുതുന്ന വരികളില്‍ ഞാന്‍ പോലുമറിയാത്ത സ്വാധീനം ആ കമന്റുകള്‍ ചെലുത്തുന്നുണ്ടോയെന്നു വര്‍ണ്യത്തിലാശങ്ക.
ഇത് പുതിയതെന്നോര്‍ത്ത് അഹങ്കരിച്ചെഴുതിയിട്ടതാ രണ്ടു നാള്‍ മുന്നേ.. പഴയ കമന്റ് കണ്ട് ഡെസ്പായി..

ആ പഴയ കമന്റിതാ..


ഇല്ലെന്നൊരുത്തരമില്ലെങ്കിലുംകഷ്ടം!
ഒറ്റയായിട്ടില്ലയൊട്ടുമിന്നും..

ഒന്നുമില്ലെങ്കിലുംഒന്നിനൊന്നാകുവാന്‍‍,
എന്നെപ്പിളര്‍ന്നു ഞാന്‍
രണ്ടായിടും.
രണ്ടെത്ര തുശ്ചം !അടുത്ത പുലരിയില്‍,
രണ്ടായിരത്തിന്റെ കൂക്കു
കേട്ടു.

ഓര്‍‌ക്കുവാനാകും -വരുന്ന പേമാരിയില്‍,
ആര്‍ത്തലക്കുന്ന
നിശബ്ദപ്പെരുക്കത്തില്‍,
ഓരോ കുടക്കീഴില്‍, ഒന്നായിരിക്കാതെ,
ചിന്നിത്തെറിച്ചു നാം പെയ്തൊടുങ്ങും.

ഒറ്റയ്ക്കിരിക്കുവാ‍നെത്രയ്ക്കു
ഞങ്ങളെ
തമ്മിലലിച്ചു ഞാനൊന്നാവണം!
ഒറ്റയ്ക്കു മുന്‍പേ തുടങ്ങിയതാകയാല്‍
‍അറ്റമില്ലാതെയലിഞ്ഞും പോകും..

എത്ര വിചിത്രം! അനാഥനാണിന്നും
ഞാനെങ്കിലും ഞാനെന്നതെത്ര ഞങ്ങള്‍!

3 comments:

പൊന്നപ്പന്‍ - the Alien said...

വിശക്കുന്നു.. വിതച്ചതെല്ലാം തിരിച്ചെടുക്കട്ടെ..

വിഷ്ണു പ്രസാദ് said...

ഇതേതായാലും നന്നായി... :)

Abdu said...

വിതച്ചതേ കൊയ്യൂ‍ന്നാ?